കോവളത്ത് 417 പട്ടയങ്ങൾ വിതരണത്തിന് -മന്ത്രി


തിരുവനന്തപുരം : കോവളം മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ 417 പട്ടയങ്ങൾ വിതരണത്തിനുള്ള വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി കെ. രാജൻ സഭയിൽ അറിയിച്ചു. 33 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളതും 384 പട്ടയ അപേക്ഷകൾ താലൂക്കോഫീസിൽ വിവിധഘട്ട നടപടികളിലുമാണെന്ന് എം. വിൻസന്റിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

കോവളത്തെ തീരദേശ വില്ലേജുകളിൽ പട്ടയത്തിന് അപേക്ഷിച്ച 316 അപേക്ഷകരുടെ ഭൂമി കേരളത്തിന്റെ കഡാസ്ട്രൽ സർവേ അതിർത്തിക്കു പുറത്തുള്ള കടൽ പുറമ്പോക്കിൽപ്പെട്ടതാണ്. ഈ ഭൂമിക്ക് പട്ടയം നൽകണമെങ്കിൽ സെൻട്രൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സർവേ നടത്തി വിജ്ഞാപനം പുറപ്പെടുവിക്കണം.

കേരളം അടുത്ത നാലുവർഷംകൊണ്ട് സമ്പൂർണമായി ഡിജിറ്റൽ സർവേ ചെയ്യുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ഈ സന്ദർഭത്തിൽ ഇത്തരം ഭൂമികൾക്ക് പ്രത്യേക പ്രാധാന്യംനൽകി സർവേചെയ്ത് രേഖകൾ തയ്യാറാക്കി തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിവാങ്ങി അർഹരായവർക്ക് പട്ടയംനൽകുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..