കോൺഗ്രസ് സമരസമിതി


തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്രോഹനയങ്ങൾ നടത്തുകയാണെന്ന്‌ ആരോപിച്ച്‌ ഡി.സി.സി.യുടെ നേതൃത്വത്തിൽ താലൂക്കുതല സമരസമിതി രൂപവത്‌കരിക്കുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ 11-ന്‌ ബ്ലോക്കുതലത്തിൽ ധർണ നടത്തും.

നിർദിഷ്ട നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരേ റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തുമെന്നും പാലോട്‌ രവി വ്യക്തമാക്കി. സമരസമിതി രൂപവത്‌കരിക്കുന്നതിനായി താലൂക്കുതല കോൺഗ്രസ് നേതൃയോഗം 6, 7 തീയതികളിൽ നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..