റസിഡൻഷ്യൽ എൻട്രൻസ് പരിശീലനം


തിരുവനന്തപുരം : സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ്, സിവിൽ സർവീസ്, ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശനപ്പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകും. ഒരുവർഷത്തെ റസിഡൻഷ്യൽ കോച്ചിങ്ങിനാണ് ധനസഹായം. ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് നേടിയവരോ മുൻവർഷം നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരോ ആയ കുട്ടികൾക്ക് അപേക്ഷ നൽകാം. അവസാന തീയതി 19.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..