സ്മാർട്ട് സിറ്റി അവാർഡ്: തിരുവനന്തപുരത്തിന് 57-ാം സ്ഥാനം


തിരുവനന്തപുരം : ഇന്ത്യ സ്മാർട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാംഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയമാണ് 'ഇന്ത്യ സ്മാർട്ട് സിറ്റീസ് അവാർഡ്' ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 75 സ്മാർട്ട് സിറ്റികളുള്ള പട്ടികയിൽ തിരുവനന്തപുരത്തിന് 57-ാം സ്ഥാനമാണുള്ളത്. 72-ാം സ്ഥാനത്താണ് കൊച്ചി ഇടംപിടിച്ചത്. രണ്ടാംഘട്ടത്തിൽ ആറ് വിഭാഗങ്ങളിലാണ് അവാർഡ് നിർണയം നടത്തുന്നത്. 15 വരെ രണ്ടാംഘട്ടത്തിനായി അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പുകൾ തിരുവനന്തപുരം സ്മാർട്ട്‌സിറ്റി മിഷൻ ആരംഭിച്ചതായി സി.ഇ.ഒ. ഡോ. വിനയ് ഗോയൽ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..