ശാസ്താംതല-നെടുംകുളം-കൊച്ചുപള്ളി പാത


•  ശാസ്താംതല-കൊച്ചുപള്ളി റോഡ് നെടുംകുളത്തിനു സമീപം തകർന്ന നിലയിൽ

നെയ്യാറ്റിൻകര : ശാസ്താംതല-നെടുംകുളം-കൊച്ചുപള്ളി റോഡിനോട് പഞ്ചായത്തിന്റെ അവഗണന. തകർന്ന റോഡ് നവീകരിക്കുന്നതിന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ല. ഇതോടെ തകർന്ന റോഡിൽ നാട്ടുകാർക്ക് ഒരിക്കലും തീരാത്ത ദുരിതയാത്രയാണ്.

അതിയന്നൂർ പഞ്ചായത്തിലെ മൂന്ന് വാർഡ് പ്രദേശത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ശാസ്താംതല ഗവ. യു.പി.സ്കൂളിന് എതിർവശത്തുനിന്നും ആരംഭിക്കുന്ന റോഡിന്റെ കുറെഭാഗം ടാറിട്ടിട്ടുണ്ട്. ശാസ്താംതലയിൽനിന്ന് നെടുംകുളം വഴിയാണ് റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷത്തെ കനത്തമഴയിൽ നെടുംകുളത്തിന്റെ റോഡിനോടുചേർന്ന് ബണ്ട് ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഇതുവഴിയുള്ള വാഹനയാത്ര തടസ്സപ്പെട്ടിരുന്നു. പിന്നീട് പാർശ്വഭിത്തി പുനർനിർമിച്ചെങ്കിലും തകർന്ന റോഡ് നവീകരിച്ചില്ല.

നെടുംകുളത്തിൽനിന്ന് വെൺപകൽ വടക്കുംകര വഴിയാണ് കൊച്ചുപള്ളിയിൽ പോകുന്നത്. ഇവിടെ റോഡ് മണ്ണിട്ട് ഉയർത്തി എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് പാർശ്വഭിത്തി നിർമിച്ചു. എന്നാൽ, തുടർന്ന് ടാറിടുന്നതിന് ഫണ്ട് തികഞ്ഞില്ല. തുടർന്ന് റോഡ് ടാറിടുന്നതിന് പഞ്ചായത്തോ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോ ഫണ്ട് അനുവദിച്ചില്ല. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എം.എൽ.എ. ഫണ്ട് ലഭിക്കാനായി നിവേദനങ്ങൾ നൽകി. ഇപ്പോൾ ടാറിടുന്നതിന് പഞ്ചായത്ത് ആറുലക്ഷം രൂപ അനുവദിച്ചു. ഈ തുക റോഡ് നവീകരണത്തിനും പുതിയതായി ടാറിടുന്നതിനും തികയില്ലെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ റോഡ് ചെമ്പക്കുളം വഴി കൊടങ്ങാവിള എത്തിച്ചേരുന്നിടത്ത് ടാറിടുന്നതിന് പത്തുലക്ഷം രൂപ കെ.ആൻസലൻ എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ അനുവദിച്ചിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..