കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകം: ആയുധം കണ്ടെടുത്തു


Caption

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി.

ഓടയിൽനിന്നാണ് കത്തി കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇയാൾ ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഇത് ഓടയിലേക്ക് വീഴുകയായിരുന്നു. മനോരമയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഈ കത്തി കൈയിൽ കരുതിയാണ് വീട്ടിലേക്കു പോയതെന്ന് അലി പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം കാലിൽ കല്ലുകെട്ടിയാണ് കിണറ്റിൽ തള്ളിയത്. തുടർന്ന് രക്തക്കറകളെല്ലാം കഴുകിക്കളഞ്ഞ് താമസസ്ഥലത്തെത്തി വസ്ത്രംമാറിയശേഷമാണ് ഇയാൾ കടന്നത്.

വീട്ടിൽ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാളെത്തിയത്. മനോരമ വീടിനു പുറത്ത് നിൽക്കുന്നത് പ്രതി കണ്ടിരുന്നു. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാൻ വന്നതിനെത്തുടർന്ന് മുൻ പരിചയമുള്ളതു കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല. പൂവ് പറിക്കാൻ മനോരമ വീടിനു പുറകിലേക്കു പോയപ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കഴുത്തുമുറിച്ചശേഷം തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിനു പിന്നിൽ വച്ചായിരുന്നു കൊലപാതകം.

ഇയാൾ കവർന്ന മനോരമയുടെ ആഭരണങ്ങൾ കണ്ടെത്താനുണ്ട്. പ്രതി താമസിച്ച വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ ലഭിച്ചിട്ടില്ല.

പ്രതിക്കെതിരേ ജനരോഷം

കേശവദാസപുരം കൊലക്കേസിൽ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ശക്തമായ ജനരോഷമുണ്ടായി. ഇയാളെ കൈയേറ്റം ചെയ്യാനൊരുങ്ങി. പോലീസ് ഇടപെട്ട് നാട്ടുകാരെ മാറ്റിയശേഷമാണ് തെളിവെടുപ്പു പൂർത്തിയാക്കിയത്. പ്രതിയുമായി തെളിവെടുപ്പിന് എത്തുന്നതറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രശ്നങ്ങളുണ്ടാക്കരുതെന്നും നടപടികൾ തടസ്സപ്പെടുത്തരുതെന്നും പോലീസ് സ്ഥലത്ത് തടിച്ചുകൂടിയവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിയുമായി വാഹനം എത്തിയതോടെ ജനക്കൂട്ടം രോഷത്തോടെ തള്ളിക്കയറുകയായിരുന്നു. കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാൾക്കുനേരേ കൈയേറ്റശ്രമമുണ്ടായി. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..