ആർ.സുന്ദരേശൻനായർക്ക് അന്ത്യാഞ്ജലി


• കഴിഞ്ഞ ദിവസം അന്തരിച്ച മുൻമന്ത്രി സുന്ദരേശൻനായരുടെ സംസ്കാരച്ചടങ്ങ് ഒൗദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടന്നപ്പോൾ

തിരുവനന്തപുരം : അന്തരിച്ച മുൻമന്ത്രി ആർ.സുന്ദരേശൻനായർക്ക് അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.

വ്യാഴാഴ്ച വീട്ടിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടിയും സംസ്ഥാന സർക്കാരിനു വേണ്ടിയും റീത്ത് വെച്ചു. ഉമ്മൻചാണ്ടി, എൻ.ശക്തൻ, എം.എൽ.എ.മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, എം.വിൻസെന്റ്, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ, നീലലോഹിതദാസ്, പന്തളം സുധാകരൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കരമന ജയൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മകൻ പ്രതീക് എസ്.നായർ അന്ത്യകർമങ്ങൾ നിർവഹിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് കുന്നുകുഴി തമ്പുരാൻമുക്കിലെ വസതിയായ പ്രയാഗിൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..