കാര്യവട്ടത്തും പാങ്ങപ്പാറയിലും തെരുവുനായ്ക്കളുടെ ശല്യംഎ.എസ്.ഐ.ക്കും വിദ്യാർഥിക്കും കടിയേറ്റു


ശശികുമാറിന്റെ കാലിൽ തെരുവുനായ കടിച്ചുണ്ടായ പരിക്ക്

കഴക്കൂട്ടം : കാര്യവട്ടത്തിനടുത്ത് വെള്ളിയാഴ്ച കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ എ.എസ്.ഐ.ക്കും ബന്ധുവായ പ്ലസ് ടു വിദ്യാർഥിക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. കൊടുത്തറ ക്ഷേത്രത്തിനടുത്ത് വൈശാഖത്തിൽ ശശികുമാറിനും അദ്ദേഹത്തിന്റെ സഹോദരിയുടെ മകനായ സൂരജ് എസ്.നായർക്കുമാണ് കടിയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ടുമണിയോടുകൂടി കൊടുത്തറ ക്ഷേത്രത്തിനടുത്തുകൂടി സൈക്കിളിൽ പോകുകയായിരുന്ന സൂരജിനെ നായ്ക്കൾ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാൻ ചെന്നപ്പോഴാണ് ശശികുമാറിനും കടിയേറ്റത്. അതിനുശേഷം അടുത്ത വീട്ടിലെ ആടിന്റെ മുഖത്ത്‌ നായ കടിച്ചു.

ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുവെച്ച് അശോകൻ എന്ന വിമുക്തഭടനെ തെരുവുനായ കടിക്കുകയുണ്ടായി. കടിയേറ്റവർ പ്രതിരോധക്കുത്തിവയ്‌പ്പെടുത്തു.

നഗരസഭാംഗം സ്റ്റാൻലി ഡിക്രൂസിന്റെ മേൽനോട്ടത്തിൽ നഗരസഭാ ജീവനക്കാർ ഏതാനും തെരുവുനായ്ക്കളെ പിടികൂടി.

കാര്യവട്ടം, പാങ്ങപ്പാറ പ്രദേശങ്ങളിലും ഇടറോഡുകളിലും തെരുവുനായ്ക്കളുടെ ശല്യംകൂടിയെന്ന് നഗരസഭയിൽ നാട്ടുകാർ പരാതികൾ കൊടുത്തിരുന്നു. സ്കൂൾ വിദ്യാർഥികൾ നായ്ക്കളെ ഭയന്നാണ് ഇതുവഴി പോകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..