മര്യനാട്ട് മീൻപിടിത്ത ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു


കഠിനംകുളം : മര്യനാട് തീരത്തുനിന്ന്‌ വെള്ളിയാഴ്ച കടലിലിറക്കിയ മീൻപിടിത്ത ബോട്ട് മറിഞ്ഞ് മര്യനാട് ആർത്തിയിൽ പുരയിടത്തിൽ വിൻസി ജോസഫ്(40) മരിച്ചു. ഇവിടുത്തെ സിബിൻ എന്നയാളുടെ ഫൈബർ ബോട്ട് രാവിലെ ആറുമണിയോടെയാണ് കടലിലിറക്കിയത്. വിൻസിക്കൊപ്പം നാലു പേർ ബോട്ടിലുണ്ടായിരുന്നു. തിരച്ചുഴിയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നാലു പേർ രക്ഷപ്പെട്ടു. അവരും തീരത്തുണ്ടായിരുന്നവരും കൂടി വിൻസിയെ കരയ്ക്കു കയറ്റി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഞ്ചുതെങ്ങിൽനിന്ന്‌ തീരദേശപ്പോലീസ് എത്തിയതിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകീട്ട് മര്യനാട്ടു കൊണ്ടുവന്നു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മര്യനാട് പരലോകമാതാ ദേവാലയ സെമിത്തേരിയിൽ. വിൻസിയുടെ വിവാഹം ഓഗസ്റ്റ് 29-ന്‌ നടത്താൻ നിശ്ചയിച്ചിരുന്നു. വിൻസിയുടെ അച്ഛൻ ജോസഫ്. അമ്മ ബ്രിജിത്ത്. സഹോദരങ്ങൾ: വിപിൻ, വിജി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..