കരസേനയുടെ തിരംഗ യാത്രയ്ക്ക് വിഴിഞ്ഞത്ത് സ്വീകരണം


• കരസേനയുടെ തിരംഗ യാത്രയുടെ ഭാഗമായി നിർമാണം നടക്കുന്ന വിഴിഞ്ഞം തുറമുഖത്ത് 75 അടി നീളമുള്ള ദേശീയപതാക പ്രദർശിപ്പിച്ചപ്പോൾ

തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിൽ നിന്നാരംഭിച്ച തിരംഗ യാത്രയ്ക്ക് വിഴിഞ്ഞം അദാനി പോർട്ട് സ്വീകരണം നൽകി.

75 സേനാംഗങ്ങൾ ദേശീയപതാകയുമായി ഓഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് തിരംഗയാത്ര സംഘടിപ്പിക്കുന്നത്. 75 അടി നീളമുള്ള ദേശീയപതാക 75 സേനാംഗങ്ങൾ ചേർന്ന് തുറമുഖത്ത് പ്രദർശിപ്പിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ പ്രതിരോധസേനാംഗങ്ങളെ ആദരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..