ധനകാര്യ സ്ഥാപനത്തിലെ കവർച്ച : പ്രതികളെക്കുറിച്ച് വിവരംനൽകുന്നവർക്ക് ലക്ഷംരൂപ പാരിതോഷികം


ചെന്നൈ : സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ 20 കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ കുറ്റവാളിയെക്കുറിച്ച് വിവരംനൽകുന്നവർക്ക് ഒരുലക്ഷം രൂപ പരിതോഷികം നൽകുമെന്ന് ഡി.ജി.പി. സി. ശൈലേന്ദ്രബാബു അറിയിച്ചു. ചെന്നൈയിലെ അരുംബാക്കത്തെ സ്വർണപ്പണയ സ്ഥാപനമായ ഫെഡ്ബാങ്കിലെ ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകളിൽനിന്ന് ശനിയാഴ്ചയാണ് 20 കിലോഗ്രാം സ്വർണം കവർന്നത്.

സംഭവത്തിൽ മുൻജീവനക്കാരനായ മുരുഗന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ആരെയും അറസ്റ്റുചെയ്തിട്ടില്ല. സ്ഥാപനത്തിലെ മാനേജർ ഉൾപ്പെടെ നാലുജീവനക്കാരെ മുരുഗൻ ഉൾപ്പെടെ നാലുപേർ ചേർന്നാണ് കെട്ടിയിട്ട് കവർച്ചനടത്തിയത്. മുരുഗൻ ബാങ്ക് മാനേജരുടെ കൈയിൽനിന്ന് താക്കോൽ തട്ടിയെടുത്ത് ലോക്കറുകൾതുറന്ന് സ്വർണം കവരുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..