സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം -വി.ഡി.സതീശൻ


• ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരത്തെ ജനതയുടെ സങ്കടമാണ് വിഴിഞ്ഞത്ത് കാണാനാകുന്നത്. സമരത്തിൽ രാഷ്ടീയം കലർത്തില്ല. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഉമ്മൻചാണ്ടി സർക്കാർ നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കിയിരുന്നു. എന്നാൽ പിന്നീട് പുനരധിവാസത്തിൽ വീഴ്ചയുണ്ടായി.

ഇപ്പോൾ എല്ലാവരും കൂട്ടായി ചർച്ച ചെയ്ത് സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.ഡി.സതീശൻ വേദിയിൽനിന്നു മടങ്ങുന്നതിനിടെ സമരക്കാരിൽ ചിലർ അദ്ദേഹത്തിന്റെ സന്ദർശനത്തെ ചോദ്യംചെയ്ത് രംഗത്തുവന്നത് ചെറിയ തർക്കത്തിനിടയാക്കി. എന്നാൽ പുരോഹിതരുൾപ്പെടെ ഇടപെട്ട് തർക്കം അവസാനിപ്പിക്കുകയായിരുന്നു.

വിഷയത്തിൽ ശശി തരൂർ എം.പി. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും അതിരൂപതാ ഭാരവാഹികളെയും സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ കൂടുതൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..