ഭാരത് ജോഡോ യാത്ര 11-ന് ജില്ലയിൽ കേന്ദ്രസർക്കാർ ജനത്തെ കൊള്ളയടിക്കുന്നു-പ്രതിപക്ഷനേതാവ്


തിരുവനന്തപുരം : നികുതി വർധനവിലൂടെ ജനത്തെ കൊള്ളയടിക്കുന്ന ഭരണമാണ് കേന്ദ്രസർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ബി.ജെ.പി. ഭരണത്തിനെതിരേയുള്ള പോരാട്ടമാണ് യാത്രയെന്നും വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി.

രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി-കാശ്മീർ ഭാരത് ജോഡോ പദയാത്ര സെപ്‌റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച് 11-ന് രാവിലെ പാറശ്ശാലയിൽ എത്തിച്ചേരും. 14 വരെ ജില്ലയിൽ പര്യടനം നടത്തും.

എം.പി.മാരായ കെ.മുരളീധരൻ, ശശി തരൂർ, അടൂർ പ്രകാശ്, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ എന്നിവർ രക്ഷാധികാരികളും ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ചെയർമാനും എം.വിൻസന്റ് എം.എൽ.എ. ജനറൽ കൺവീനറുമായി 21 അംഗ സ്റ്റിയറിങ്‌ കമ്മിറ്റിയെയും വിവിധ സബ്കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

യോഗത്തിൽ എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ശശി തരൂർ, അടൂർ പ്രകാശ്, എം.എൽ.എ. എം.വിൻസന്റ്, നേതാക്കളായ എൻ.ശക്തൻ, കെ.പി.ശ്രീകുമാർ, വി.പ്രതാപചന്ദ്രൻ, ജി.എസ്.ബാബു, ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, വി.എസ്.ശിവകുമാർ, പദയാത്ര ജില്ലാ കോ-ഓർഡിനേറ്റർ എം.എ.വാഹിദ്, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..