സൂര്യ ഫെസ്റ്റിവലിന് ഒക്ടോബർ ഒന്നിന് തുടക്കം


യേശുദാസിന്റെ കച്ചേരി ഡിസംബർ ഏഴിന്

തിരുവനന്തപുരം : 111 ദിവസം നീണ്ടുനിൽക്കുന്ന 45-ാമത് സൂര്യ ഫെസ്റ്റിവലിന് ഒക്ടോബർ ഒന്നിന് കൊടിയേറും. കഴിഞ്ഞ 44 വർഷമായി ഒക്ടോബർ ഒന്നിന് യേശുദാസിന്റെ കച്ചേരിയോടെയാണ് മേള ആരംഭിക്കുന്നത്. കോവിഡ് കാലത്തും അദ്ദേഹം ഓൺലൈനിലൂടെ ഒക്ടോബർ ഒന്നിന് പാടിയിരുന്നു. ഇക്കുറി അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സൂര്യയിലെ കച്ചേരി ഡിസംബർ ഏഴിന് നടക്കും. അടുത്ത കൊല്ലം വീണ്ടും ഒക്ടോബർ ഒന്നിന് യേശുദാസ് പാടുമെന്ന് സൂര്യാ കൃഷ്ണമൂർത്തി അറിയിച്ചു.

തൈക്കാട് ഗണേശം, എ.കെ.ജി.ഹാൾ എന്നിവിടങ്ങളിൽ ദിവസവും വൈകീട്ട് 6.45-നാണ് ഒക്ടോബർ ഒന്നുമുതൽ 10 വരെ നടക്കുന്ന നൃത്തസംഗീതോത്സവത്തിൽ പത്മപ്രിയ, രമാ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ് (ഭരതനാട്യം), ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതക്കച്ചേരി, ആശാ ശരത്, സുനന്ദാ നായരുടെ മോഹിനിയാട്ടം, ജാനകീ രംഗരാജൻ, നവ്യാനായർ (ഭരതനാട്യം), ഷർമിളാ മുക്കർജി ഒഡീസി ടീം, മധുമിതാ റോയുടെ കഥകിനെത്തുടർന്ന് ശോഭനയുടെ നൃത്തം.11 മുതൽ 15 വരെ പഞ്ചരത്ന വനിതാ പ്രസംഗമേളയും വനിതാ ചലച്ചിത്രമേളയും. പ്രസംഗമേളയിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, കെ.കെ.ശൈലജ, ഭാഗ്യലക്ഷ്മി, നടി ശ്വേതാമേനോൻ, അഞ്ജു ബോബിജോർജ് എന്നിവർ പങ്കെടുക്കും. 16 മുതൽ 20 വരെ നടക്കുന്ന കോറിയോഗ്രാഫി ഫെസ്റ്റിവലിൽ ഹൈദരാബാദിൽ നിന്നുള്ള ആനന്ദശങ്കർ ജയന്തും സംഘവും, അമേരിക്കയിൽ നിന്നുള്ള അപർണാ രാമസ്വാമിയും സംഘവും, പല്ലവി കൃഷ്ണനും സംഘവും, ഗോപികാ വർമയും സംഘവും, സുനിതാ നായരും സംഘവും പരിപാടി അവതരിപ്പിക്കും.

21 മുതൽ 25 വരെ നടക്കുന്ന ഹിന്ദുസ്ഥാനി ചേംബർ കോൺസർട്ട് ജൽസാ ഘറിൽ മീതാപണ്ഡിറ്റ് (ഡൽഹി), സിതാരാ കൃഷ്ണകുമാർ, കെ.ജി.ചൈത്ര (െബംഗളൂരു), റാഫിക് ഖാൻ (മംഗലാപുരം), സാനിയ പേതങ്കർ എന്നിവരും 26 മുതൽ 31 വരെ നടക്കുന്ന സിന്ധുഭൈരവി

കർണാടക സംഗീതമേളയിൽ അഭിഷേക് രഘുറാം, സുധാ രഘുനാഥൻ, കുന്നക്കുടി ബാലമുരളി, പി.ഉണ്ണികൃഷ്ണൻ, സൂര്യഗായത്രി, ഹരിശങ്കർ എന്നിവരും പങ്കെടുക്കും.

നവംബർ ഒന്നു മുതൽ 10 വരെ ഡ്യുയറ്റ് നൃത്തമേളയിൽ കോഴിക്കോട് അശ്വതി-ശ്രീകാന്ത്, ഭദ്രാസിൻഹ-ഗായത്രീ ശർമ, ലക്ഷ്മി പാർഥസാരഥി ആത്രേയ-ഉമാനമ്പൂതിരി, ദേവി-ഗിരീഷ്, മധു-സജീവ്, വീണാ-ധന്യ, ഷിജിത് നമ്പ്യാർ-പാർവതി മേനോൻ, ഷഫീകുദ്ദീൻ-ഷബ്‌ന, ഹരി-ചേതന, പാരീസ് ലക്ഷ്മി-പള്ളിപ്പുറം സുനിൽ-അഭയ ലക്ഷ്മി എന്നിവർ പങ്കെടുക്കും.

11 മുതൽ 13 വരെ എം.ജയചന്ദ്രൻ അമ്മ സുകുമാരി അമ്മയ്ക്കു നല്കുന്ന സംഗീത അഞ്ജലിയിൽ കുമരേഷ് -ജയന്തി കുമരേഷ്, രഞ്ജനി-ഗായത്രി, ബോംബെ ജയശ്രീ എന്നിവർ കച്ചേരി അവതരിപ്പിക്കും. 14 മുതൽ 20 വരെ നാടകമേളയിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം നാടകങ്ങൾ അരങ്ങേറും. 21 മുതൽ 30 വരെ മലയാളം പനോരമ ഫിലിം ഫെസ്റ്റിവൽ.

ഡിസംബർ ഒന്നുമുതൽ 20 വരെ 50 ചിത്രകാരന്മാർ പങ്കെടുക്കുന്ന കൂട്ടായ ചിത്രരചന. 21 മുതൽ 31 വരെ സുഗതകുമാരിക്ക് ആദരമർപ്പിക്കുന്ന സാഹിത്യമേള മേധാ പട്കർ ഉദ്ഘാടനം ചെയ്യും.

2023 ജനുവരി ഒന്നുമുതൽ 10വരെ യൂത്ത് ഫെസ്റ്റിവൽ. 11 മുതൽ 20 വരെ ഇന്ത്യൻ പനോരമ ഫിലിം ഫെസ്റ്റിവൽ. 21-ന് എ.കെ.ജി. ഹാളിൽ മഞ്ജുവാര്യരുടെ കുച്ചിപ്പുഡിയോടെ മേള സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..