11 വില്ലേജ് ഓഫീസുകൾക്ക് കംപ്യൂട്ടറുകൾ അനുവദിച്ചു


വെഞ്ഞാറമൂട് : വാമനപുരം മണ്ഡലത്തിലെ വില്ലേജുകൾ സ്മാർട്ട് വില്ലേജുകൾ ആക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. യുടെ പ്രത്യേക വികസന നിധി 2022-23 ൽ ഉൾപ്പെടുത്തി കംപ്യൂട്ടറുകൾ വാങ്ങുന്നതിനായി 12 ലക്ഷം രൂപ അനുവദിച്ചു.

മണ്ഡലത്തിലെ ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്, പാലോട്, കുറുപുഴ, പെരിങ്ങമ്മല, തെന്നൂർ എന്നീ 11 വില്ലേജുകൾക്കാണ് ലാപ്ടോപ്പുകൾ, പ്രിൻററുകൾ, സ്കാനറുകൾ എന്നിവ വാങ്ങി നൽകുന്നതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ആയിട്ടുള്ളത്.



കെൽട്രോൺ വഴിയാണ് കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ നൽകുന്നത്. മണ്ഡലത്തിലെ ആദ്യ സ്മാർട്ട് വില്ലേജ് ആയ ആനാട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.രാജൻ നിർവഹിച്ചിരുന്നു. ഈ ചടങ്ങിൽ മണ്ഡലത്തിലെ വില്ലേജുകൾക്ക് കംപ്യൂട്ടറുകൾ വാങ്ങാൻ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ. അറിയിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു ജില്ലാ കളക്ടർ വേഗത്തിൽ നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ മറ്റ് വില്ലേജുകളും സ്മാർട്ട് ഇ- ഓഫീസുകളിലേക്ക് മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..