സാംബവസഭ ധർണ നടത്തി


കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വിദ്യാർഥിനിയെയും അച്ഛനെയും ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സാംബവസഭ ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ

തിരുവനന്തപുരം : കേരള സാംബവസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. കാട്ടാക്കടയിൽ ബസ് കൺസെഷൻ പുതുക്കാനെത്തിയ വിദ്യാർഥിനിയെയും അച്ഛനെയും ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

സാംബവസഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് മഠത്തിൽ, ഉണ്ണിക്കുഞ്ഞ് മത്തായി, കല്ലിയൂർ സ്റ്റീഫൻ, ശ്രീകാര്യം ബാബുരാജ്, മുട്ടയ്ക്കാട് തങ്കരാജ്, പ്രശാന്ത് മെഡിക്കൽ കോളേജ്, തിരുപുറം സുരേഷ്, മഞ്ചയിൽ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..