കുന്നത്തുകാൽ എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വെള്ളറട : കുന്നത്തുകാൽ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.
താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ.പി.സുകുമാരൻനായർ അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി വി.ഷാബു, അരുൺ ജി.നായർ, രഘുവരൻനായർ, സജി, ജയപ്രസാദ്, സുഭിലാൽ, വിശ്വനാഥൻനായർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു ഭാരവാഹികൾ: എൻ.ഗോപകുമാർ (പ്രസി.), ടി.രഘുവരൻനായർ (സെക്ര.), സജി വർണ (വൈ. പ്രസി.), സന്തോഷ്കുമാർ (ജോ. സെക്ര.), അനിൽകുമാർ (ഖജാൻജി).
വെള്ളറട : താഴെക്കര എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി വി.ഷാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.മാധവൻപിള്ള അധ്യക്ഷനായി. യൂണിയൻ ഭരണസമിതി അംഗം പ്രവീൺകുമാർ പ്രസംഗിച്ചു.
ഭാരവാഹികൾ : കെ.മാധവൻപിള്ള (പ്രസി.), കെ.സുധാകരൻനായർ (വൈസ് പ്രസി.), എസ്.ശ്രീകുമാർ (സെക്ര.), എസ്.പദ്മകുമാർ (ജോ. സെക്ര.), ബി.ഗോപകുമാർ (ഖജാൻജി), വനിതാ സമാജം ഭാരവാഹികൾ: ലേഖ (പ്രസി.), അംബികാവതി (വൈസ് പ്രസി.), ജി.ശ്രീകലാദേവി (സെക്ര.), യു.ദീപ (ജോ. സെക്ര.), അരുണിമ കെ.നായർ (ഖജാൻജി).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..