കെ.എസ്.ഇ.ബി. പെൻഷൻ മസ്റ്ററിങ്


നെയ്യാറ്റിൻകര : കെ.എസ്.ഇ.ബി. നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽനിന്നു പെൻഷൻ വാങ്ങുന്നവർ 2023 വർഷത്തേക്കുള്ള പെൻഷൻ മസ്റ്ററിങ് ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. സർവീസ്, ഫാമിലി പെൻഷൻകാർ 31-നകം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ ഹാജരായി ഒപ്പിടണം. അല്ലാത്തപക്ഷം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുടുംബ പെൻഷൻ വാങ്ങുന്ന 60 വയസ്സിനു താഴെ പ്രായമുള്ളവർ പുനർവിവാഹം കഴിച്ചില്ലെന്ന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പത്രംകൂടി ഹാജരാക്കണം. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് 2023 ജനുവരി മുതൽ പെൻഷൻ ലഭിക്കില്ലെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..