ഇലകമൺ : കെടാകുളം ചെറുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവം 29-മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. 29-ന് രാവില 8-ന് കൊടിമര ഘോഷയാത്ര, 3.10-നും 4.28-നും മധ്യേ കൊടിയേറ്റ്. ദിവസവും സ്കന്ദപുരാണപാരായണം, കാവടി അഭിഷേകം, ചമയവിളക്ക്, വേൽസമർപ്പണം എന്നിവയുണ്ടാകും.
30-ന് രാവിലെ 7-ന് പൊങ്കാല സമർപ്പണം, 9.15-ന് കളഭാഭിഷേകം, രാത്രി 7.30-ന് ഹിഡുംബനൂട്ട്. 31-ന് 9.30-ന് അഷ്ടാഭിഷേകം, 10.30-ന് നാഗരൂട്ട്. ഫെബ്രുവരി ഒന്നിന് വൈകീട്ട് 5-ന് പടുക്ക ഘോഷയാത്ര, രാത്രി 8.30-ന് നാടകം- ബാലരമ. രണ്ടിന് വൈകീട്ട് 6.30-ന് പുഷ്പാഭിഷേകം, രാത്രി 8.30-ന് നടനസന്ധ്യ 2023. മൂന്നിന് രാവിലെ 5-ന് ഉരുൾ ഘോഷയാത്ര, 12-ന് അന്നദാനം, വൈകീട്ട് 4-ന് പടുക്ക ഘോഷയാത്ര, രാത്രി 8.30-ന് ഡാൻസ്-നൃത്യോല്ലാസ്. നാലിന് 12-ന് അന്നദാനം, രാത്രി 8-ന് അഗ്നിക്കാവടി അഭിഷേകം.
അഞ്ചിന് രാവിലെ 5-ന് ശൂലംകുത്ത് ഘോഷയാത്ര, 6-ന് കാവടി ഘോഷയാത്ര, 7-ന് ഓട്ടൻതുള്ളൽ, 3-ന് ആറാട്ട് ഘോഷയാത്ര, രാത്രി 8-ന് വയലിൻ ഫ്യൂഷൻ-നവാനുഭവം, 10.30-ന് കൊടിയിറക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..