തിരുവനന്തപുരം : രാജ്യത്ത് അഴിമതിയെയും അനീതിയെയും ചോദ്യംചെയ്യുന്നവർ ചോദ്യം ചെയ്യപ്പെടുകയും രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് പ്രമുഖ പത്രപ്രവർത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ‘ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് എ കവർ അപ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ റാണാ അയൂബ്.
ഇ.സോമനാഥിന്റെ ഒന്നാം ഓർമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന് സ്വയം വിശേഷിപ്പിച്ച് ജി-20 ഉച്ചകോടി നടത്തുകയാണ്. ന്യൂനപക്ഷങ്ങൾ രാജ്യംവിട്ടുപോകാൻ ആഗ്രഹിക്കുമ്പോൾ ഇവിടെയുള്ള ജനാധിപത്യം മിഥ്യയാണ്. മൻമോഹൻ സിങ്ങിന്റെ സർക്കാരിനെ അട്ടിമറിച്ചത് അന്നത്തെ അഴിമതികളെക്കുറിച്ചുള്ള മാധ്യമ അന്വേഷണങ്ങളാണ്. എന്നാൽ കഴിഞ്ഞ എട്ടുവർഷമായി മാധ്യമങ്ങൾ നിശ്ശബ്‌ദമാണ്. -അവർ പറഞ്ഞു.
മാധ്യമങ്ങൾ ഒന്നുകിൽ വഴങ്ങുക അല്ലെങ്കിൽ അവയെ വിഴുങ്ങുക എന്നതാണ് ഇന്ന് രാജ്യത്ത് സംഭവിക്കുന്നതെന്ന് സോമനാഥ് സ്മൃതി ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ഇ.സോമനാഥ് ഫ്രട്ടേണിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ജോൺ മുണ്ടക്കയം, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, ഇ.സോമനാഥ് ഫ്രട്ടേണിറ്റി സെക്രട്ടറി സുജിത് നായർ, ഡോ. എസ്.ആർ.സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..