രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി


• വിവാഹിതരായ രമിത് ചെന്നിത്തലയും ജുനീറ്റാ മറിയം ജോണും

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും മകൻ രമിത് ചെന്നിത്തലയും തിരുവനന്തപുരം പട്ടം എസ്.എഫ്.എസ്. മാർവള്ളിൽ വീട്ടിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനീറ്റാ മറിയം ജോണും നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ വിവാഹിതരായി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, ആന്റണി രാജു, സജി ചെറിയാൻ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി, പോണ്ടിച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണസാമി, മുൻ കേന്ദ്രമന്ത്രിമാരായ ഒ.രാജഗോപാൽ, സുബോധ് കാന്ത് സഹായ്, കെ.വി.തങ്കബാലു, ജി.കെ.വാസൻ, ഗുജറാത്ത് മുൻ പ്രതിപക്ഷനേതാവ് അർജുൻ മോഠ്‍വാഡിയ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌ കുമാർ, കർദിനാൾ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവാ, കർദിനാൾ ഓസ്‍വാൾഡ് ഗ്രേഷ്യസ്, ബിഷപ്പ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാെപ്പാലീത്ത, അബ്രഹാം മാർ പൗലോസ് മെത്രാെപ്പാലീത്ത, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്മാനന്ദ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, പന്തളം സുധാകരൻ, എ.പി.അനിൽകുമാർ, വി.ടി.ബൽറാം, ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, ജമാഅത്തെ ഇസ്‍ലാമി അമീർ അബ്ദുൽ അസീസ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, എം.എ.യൂസഫലി, സാബു വർഗീസ്, ഡി.ജി.പി. അനിൽ കാന്ത്, ഡോ. ബി.ഗോവിന്ദൻ, അദീബ് അഹമ്മദ്, ബാലചന്ദ്രമേനോൻ, മുകേഷ്, അശോകൻ, ബൈജു, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, രഞ്ജി പണിക്കർ, ടിനി ടോം, നാദിർഷാ, ഹണി റോസ്, ചിപ്പി, പ്രിയങ്ക തുടങ്ങിയവർ സംബന്ധിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..