വയോധികയുടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സബ് രജിസ്ട്രാർ ഓഫീസ് ഉപരോധിക്കുന്നു
നെയ്യാറ്റിൻകര : വയോധികയുടെ സ്വത്ത് സി.പി.എം. കൗൺസിലർ തട്ടിയെടുത്ത സംഭവത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സബ് രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി നേതൃത്വം നൽകി.
വയോധികയുടെ വസ്തു വഞ്ചനയിലൂടെ തട്ടിയെടുത്ത കൗൺസിലറുടെ പേരിലുള്ള പ്രമാണം റദ്ദാക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. ഉപരോധ സമരത്തെത്തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. വസ്തു തട്ടിപ്പിന് കൂട്ടുനിന്ന സബ് രജിസ്ട്രാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഉപരോധ സമരം നീണ്ടതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ പ്രമോദ്, ഋഷി എസ്.കൃഷ്ണ, മണ്ഡലം പ്രസിഡന്റുമാരായ റെജി, തവരവിള അനു, എസ്.കെ.ജയശങ്കർ എന്നിവർ സംസാരിച്ചു. ഉപരോധത്തിന് റോയ് റൊമാൻസ്, അരുൺ, ഷഫീക്ക്, അനു, അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..