പാറശ്ശാല : അതിർത്തി മേഖലയിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. അതിർത്തിക്കപ്പുറത്തുനിന്നു പിടികൂടി വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതാണ് ഇവ പെരുകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പാറശ്ശാല ടൗൺ മേഖലയിലാണ് തെരുവുനായ്ക്കളുടെ ശല്യം ഏറെ അനുഭവപ്പെടുന്നത്. സംഘങ്ങളായി റോഡരികിൽ തമ്പടിക്കുന്ന ഇവ ഏതുസമയവും വഴിയാത്രക്കാരെ ആക്രമിക്കുമെന്ന അവസ്ഥയിലാണ്. വിദ്യാർഥികൾ തെരുവുനായ്ക്കളെ ഭയന്ന് റോഡിൽ നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്.
പാറശ്ശാല മഹാദേവർ ക്ഷേത്രം റോഡ്, കാരാളി, വൊേക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരം, ക്ഷേത്ര നട എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നായ്ക്കൾ അലഞ്ഞുതിരിയുന്നത്.
മുമ്പൊരിക്കൽ നായ്ക്കളുമായി എത്തിയ ടിപ്പർ ലോറി, കാരാളിക്കു സമീപത്ത് നാട്ടുകാർ പിടികൂടി തിരിച്ചയച്ച സംഭവമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളാണ് സംഘങ്ങളായി അലഞ്ഞുതിരിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..