• വിളവെടുത്ത ഉള്ളിയുമായി ഷിബി. പാറശ്ശാല കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ശ്രീജു ഒപ്പം
പാറശ്ശാല : മരിച്ചീനിയും വാഴയും പച്ചക്കറികളും മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും കൃഷി ചെയ്യുന്ന ഉള്ളിയും ഇവിടത്തെ മണ്ണിൽ വിളയുമെന്നു തെളിയിച്ചിരിക്കുകയാണ് പാറശ്ശാലയിലെ കർഷക ഷിബി.
പരശുവയ്ക്കൽ കോട്ടയ്ക്കകത്ത് പ്ലാങ്കാലവിള പുത്തൻവീട്ടിൽ ഷിബി, പത്ത് സെന്റ് ഭൂമിയിലാണ് ഇടവിളയായി ഉള്ളി കൃഷിചെയ്ത് വിജയം നേടിയത്.
കർഷക കുടുംബാംഗമായ ഷിബി മരിച്ചീനി കൃഷി ചെയ്യുന്നതിന്റെ ഇടവിളയായാണ് ഇക്കൊല്ലം പരീക്ഷണാടിസ്ഥാനത്തിൽ ഉള്ളിക്കൃഷി ആരംഭിച്ചത്. എണ്ണൂറ് രൂപ മുടക്കിൽ നടത്തിയ കൃഷിയിൽനിന്ന് വിളവെടുത്ത ഉള്ളി വിറ്റപ്പോൾ 4500 രൂപയിലധികം കിട്ടി.
തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്ന് വിത്തിനാവശ്യമായ മൂപ്പെത്തിയ ഉള്ളി വാങ്ങി ഒരാഴ്ചയോളം നല്ല വെയിലിൽ ഉണക്കിയാണ് പാകുന്നതിനായുള്ള ഉള്ളിവിത്ത് തയ്യാറാക്കിയത്. ജൈവരീതിയിലുള്ള കൃഷിയാണ് നടത്തിയത്. ആദ്യഘട്ടത്തിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നീ വളങ്ങൾ ഉപയോഗിച്ചു. വളർച്ചയെത്തിയതോടെ ഉള്ളികൾക്കു വലിപ്പംവയ്ക്കുന്നതിനായി കടലപ്പിണ്ണാക്കും ഇട്ടു.
പാറശ്ശാല കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ശ്രീജുവാണ് ഉള്ളിക്കൃഷിയിൽ ഷിബിക്ക് ഉപദേശങ്ങൾ നൽകി സഹായിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..