പാറശ്ശാല : പച്ചക്കറി വാങ്ങാനെന്ന വ്യാജേന പച്ചക്കറിക്കടകളിലെത്തി കട ഉടമയുടെ ശ്രദ്ധ തിരിച്ചശേഷം പണം മോഷ്ടിച്ച സംഭവത്തിൽ യുവതി പിടിയിൽ.
പാറശ്ശാല മുര്യങ്കര നെടുമ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരി (45) യെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 16-ന് നെടിയാംകോട്ടുള്ള പച്ചക്കറിക്കടയിൽ എത്തി പച്ചക്കറി ആവശ്യപ്പെട്ടശേഷം ഉടമയുടെ ശ്രദ്ധതിരിച്ച് പണം കൈക്കലാക്കി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.
ഓട്ടോയിൽ ധനുവച്ചപുരത്ത് ഇറങ്ങി സമാനരീതിയിൽ മറ്റൊരു കടയിൽനിന്ന് പച്ചക്കറി വാങ്ങുന്നതിനിടയിൽ വ്യാപാരിയുടെ മൊബൈൽ ഫോണും 4000 രൂപയും കവർന്നു. ഫോൺ കാണാതായതിനെത്തുടർന്ന് സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മല്ലികയുടെ ചിത്രം ലഭിച്ചത്.
തുടർന്ന് പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനജകുമാരി പിടിയിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..