യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് നീക്കുന്നു
തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനം കെ.എസ്.യു. ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി ഉദ്ഘാടനം ചെയ്തു. സർവകലാശാല അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ശരത് ശൈലേശ്വരൻ അധ്യക്ഷനായി. കെ.എസ്.യു. നേതാക്കളായ ബാഹുൽകൃഷ്ണ, അനന്തകൃഷ്ണൻ, ശരത് കുളത്തൂർ, പ്രതീഷ് മുരളി, ഗോപു നെയ്യാർ, ആദേശ് സുധർമ്മൻ, കൃഷ്ണകാന്ത്, എം.എ.ആസിഫ്, എസ്.പി.പ്രതുൽ, എസ്.കെ.അരുൺ, അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..