പാറശ്ശാല : പെട്രോളും ഡീസലും കന്യാകുമാരി ജില്ലയിലെ പമ്പിൽനിന്നടിക്കും. അരിയും പലവ്യഞ്ജനവും പഴവും പച്ചക്കറികളും അതിർത്തിക്കപ്പുറത്തെ പനച്ചമൂട് ചന്തയിൽ നിന്ന്. ബൈക്കും കാറും തമിഴ്‌നാട്ടിലെ വ്യാപാരികളിൽനിന്നു വാങ്ങും. മദ്യം തമിഴ്നാടിന്റെ ടാസ്മാസിൽനിന്നും. എന്നാൽ, തിരഞ്ഞെടുപ്പടുക്കുമ്പോൾ കേരളത്തിൽനിന്ന് കിറ്റും വാങ്ങും... അതിർത്തിയിലെ ഞങ്ങളെ തോൽപ്പിക്കാനാകില്ല.
സംസ്ഥാന ബജറ്റിൽ നികുതി വർധിപ്പിച്ചതോടെ അതിർത്തിപ്രദേശങ്ങളിൽ പ്രചരിക്കുന്ന ട്രോളാണിത്.
വില വർധനവിനെതിരേയുള്ള പ്രതിഷേധമായിട്ടാണ് സമൂഹമാധ്യമങ്ങളിൽ ട്രോൾ പൂരം അരങ്ങേറുന്നത്. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാവുമ്പോൾ സാധാരണക്കാർ ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ. നിലവിൽ പെട്രോളിന് കേരളത്തിലെ വിലയെക്കാളും അഞ്ചുരൂപയോളം കുറവാണ്. നിരവധിപേർ അതിർത്തി കടന്ന് തമിഴ്‌നാട്ടിൽനിന്നാണ് വാഹനങ്ങളിൽ പെട്രോൾ അടിക്കുന്നത്.
സംസ്ഥാനത്ത് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമ്പോൾ വ്യത്യാസം ഏഴു രൂപയ്ക്കുമേൽ വരും. അതിർത്തിപ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും കാലങ്ങളായി വിലക്കുറവു കാരണം അതിർത്തിക്കപ്പുറത്തെ കടകളെയാണ് ആശ്രയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..