പാറശ്ശാല : പാറശ്ശാല നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി പത്തുകോടി രൂപ ബജറ്റിൽ വകയിരുത്തി. എള്ളുവിള-കോട്ടുക്കോണം-നാറാണി-മണ്ണംകോട്-മൂവേരിക്കര റോഡ് റബ്ബറൈസ്ഡ് ടാറിങ് നടത്തി നവീകരിക്കുന്നതിനായി ആറുകോടി രൂപയും, മഞ്ചവിളാകം-തൃപ്പലവൂർ-കോട്ടയ്ക്കൽ റോഡ് നവീകരിക്കുന്നതിന് മൂന്നുകോടി രൂപയും, കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ കുറുവാട് ചന്തയിൽ മൾട്ടി പർപ്പസ് ബിൽഡിങ് കോംപ്ലക്സ് നിർമിക്കുന്നതിന് ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒറ്റശേഖരമംഗലം ഒലട്ടിമൂട്-വലിയവഴി റോഡ് ബി.എം.ബി.സി. ചെയ്ത് നവീകരിക്കുന്നതിനും പാറശ്ശാല പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമാണം, ചാമവിള- മുള്ളിലവുവിള-മലയിൻകാവ്-പനച്ചമൂട്-പഞ്ചാംകുഴി റോഡ് ബി.എം.ബി.സി. ചെയ്തു നവീകരണം, മണ്ണാംകോണം-കരിമ്പുമണ്ണടി-കുടപ്പനമൂട് റോഡ് ബി.എം.ബി.സി. ചെയ്തു നവീകരണം, അയിങ്കാമം ഗവ. എൽ.പി. സ്കൂളിനു പുതിയ കെട്ടിടംനിർമാണം, മഞ്ചവിളാകം ഗവ. യു.പി. സ്കൂളിന് കെട്ടിടംനിർമാണം, ചുള്ളിയൂർചടച്ചി, മാർത്താണ്ഡം, പെരുങ്കടവിള, കുന്നത്തുകാൽ, ചായ്ക്കോട്ടുകോണം, മഞ്ചവിളാകം, കുന്നത്തുകാൽ എന്നീ റോഡുകൾ ബി.സി.ഓവർലെ ചെയ്യുന്നതിനായും വാഴിച്ചൽ-അമ്പൂരി-വെള്ളറട-നെയ്യാർഡാം റിങ് റോഡ് ബി.എം.ബി.സി. ചെയ്തു നവീകരിക്കുന്നതിനും ബജറ്റ് ടോക്കണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാറശ്ശാല മണ്ഡലത്തിലെ തട്ടാൻമുക്ക്-മായം റോഡ്, കൊച്ചുവയൽമുക്ക്-കണ്ടംതിട്ട റോഡ്, കാരമൂട്-കിളിയൂർ റോഡ്, ഒലട്ടിമൂട്-വിയ്യക്കോണം റോഡ്, പശുവണ്ണറ-അരുവിക്കര റോഡ്, കൊറ്റാമം-ധനുവച്ചപുരം റോഡ്, മുള്ളിലവുവിള-മലയിൻകാവ് റോഡ്, പനച്ചമൂട്-പഞ്ചാംകുഴിമുള്ളിലവുവിള റോഡ്, വെള്ളറട-നെയ്യാർഡാം റോഡ്, വാഴിച്ചൽഅമ്പൂരി-റോഡ്, മുതിയാവിള-ഒറ്റശേഖരമംഗലം റോഡ്, ചെറുവാരക്കോണം റോഡ്, പെരുങ്കടവിള-മാമ്പഴക്കര റോഡ്, കാക്കത്തൂക്കി-ഇരിപ്പുവാലി റോഡ്, ഇടവാൽ-തുടലി റോഡ്, ചാരുവിളാകം-മഞ്ചവിളാകം റോഡ് എന്നീ പൊതുമരാമത്ത് റോഡുകൾ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കുവാനും പെരുങ്കടവിള പഞ്ചായത്തിൽ നെയ്യാറിനു കുറുകേ പഴമല പാലവും അപ്രോച്ച് റോഡു നിർമാണത്തിനും പാറശ്ശാല വനിതാ ഐ.ടി.ഐ.യിൽ പുതിയ ക്ലാസ് റൂമുകളുടെയും ലാബുകളുടെയും നിർമാണം, കൊടവിളാകം ഗവ. എൽ.പി. സ്കൂളിന് കെട്ടിടംനിർമാണം, പാറശ്ശാല ടൗൺ ഗവ. എൽ.പി. സ്കൂളിന് കെട്ടിടംനിർമാണം, കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടംനിർമാണം, കുന്നത്തുകാൽ ഇരട്ടക്കുളം സംരക്ഷണം, പാറശ്ശാല എ.ഇ.ഒ. ഓഫീസിന് കെട്ടിടംനിർമാണം എന്നീ പ്രവൃത്തികൾക്കായി ടോക്കൺ നൽകി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി സി.കെ.ഹരീന്ദ്രൻ എം.എൽ.എ. അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..