പാറശ്ശാല : പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള നിർമാണ പ്രവർത്തനത്തിന്റെ ബോർഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെ വീടുകയറി ആക്രമിച്ചതായി പരാതി. പാറശ്ശാല ഗ്രാമപ്പഞ്ചായത്തിലെ ചെറുവാരക്കോണം വാർഡ് അംഗം സുധാമണിയുടെ വീടിനുനേരേയാണ് ആക്രമണമുണ്ടായതായി പരാതി ഉയരുന്നത്.
ചെറുവാരക്കോണം വാർഡിലെ റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ചതിനെത്തുടർന്ന് ഇതുസംബന്ധിച്ച ബോർഡ് സ്ഥാപിക്കുന്നതിനായി വ്യാഴാഴ്ച വൈകീട്ട് കരാറുകാരും പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് വിൻസറും കൂടി സ്ഥലത്തെത്തിയിരുന്നു. ബോർഡ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസിയായ രാജേഷ് സ്ഥലത്തെത്തി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സമീപത്തെ വസ്തു ഉടമയുടെ അനുമതിയോടെ കരാറുകാരൻ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ രാജേഷ് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ചതായാണ് ആദ്യ പരാതി.
ആക്രമണത്തിൽ പരിക്കേറ്റ വിൻസർ പാറശ്ശാല ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാത്രി രാജേഷ് വീണ്ടും പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തി ചെടിച്ചട്ടികളും ഗേറ്റും അടിച്ചുതകർത്തതായാണ് പരാതി ഉയരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..