• ആറയ്യൂർ ലക്ഷ്മിവിലാസം ഗവൺമെന്റ് ഹൈസ്കൂളിന്റെ 111-ാം വാർഷികാഘോഷത്തിന്റെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ കുമാരി നിർവഹിക്കുന്നു
പാറശ്ശാല : ആറയ്യൂർ ലക്ഷ്മിവിലാസം ഗവൺമെന്റ് ഹൈസ്കൂളിന്റെ 111-ാം വാർഷികാഘോഷത്തിന്റെയും പൂർവവിദ്യാർഥി സംഗമത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽവെച്ച് നടന്ന ചടങ്ങിൽ ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ ലോഗോ പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്ത് കുമാർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.അനിത, സ്കൂൾ ഹെഡ്മിസ്ട്രസ് ജയറാണി, എസ്.എം.സി. ചെയർമാൻ കെ.ബിനു, പി.ടി.എ. പ്രസിഡന്റ്, ഭുവനേന്ദ്രൻ നായർ, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..