ചില്ലുകൾ തകർത്തനിലയിൽ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ
പാറശ്ശാല : ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ വെട്ടുകത്തി കണ്ടെത്തി.
ആർ.ടി.ഒ. രേഖകളിൽനിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പാറശ്ശാല പോലീസ് പാറശ്ശാല മുണ്ടപ്ലാവിളയ്ക്കു സമീപം റോഡരികിൽ വാഹനം കണ്ടെത്തിയത്. ചെന്നൈ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഡോറിന്റേതടക്കമുള്ള ചില്ലുകളെല്ലാം തകർത്തനിലയിലാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ പാറശ്ശാല പോലീസെത്തി വാഹനം സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും നാലു വാതിലുകളുടെയും ചില്ലുകളും തകർത്തനിലയിലാണ്. പൊട്ടിയ ചില്ലുകൾ വാഹനത്തിനുള്ളിൽ കിടപ്പുണ്ട്. എന്നാൽ വാഹനം കണ്ടെത്തിയ സ്ഥലത്ത് ചില്ലുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനാൽ മറ്റെവിടയോ വെച്ച് ചില്ലുകൾ തകർത്ത വാഹനം റോഡരികിൽ ഉപേക്ഷിച്ച് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പാറശ്ശാല പോലീസ് തമിഴ്‌നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..