മകൾക്ക് ക്രൂരമർദനം; അച്ഛനെതിരേ കേസ്


1 min read
Read later
Print
Share

പാറശ്ശാല : പന്ത്രണ്ട് വയസ്സുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനെതിരേ പാറശ്ശാല പോലീസ് കേസെടുത്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അച്ഛനെതിരേ പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതി ഒളിവിലാണ്.

പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്. തുടർച്ചയായുള്ള ആക്രമം കാരണം അമ്മ രണ്ടാഴ്ച മുന്നെ അവരുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. തുടർന്നാണ് ഇയാൾ മകളെ ക്രൂരമായി മർദിക്കാൻ തുടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് കുട്ടിയെ മർദിച്ചശേഷം വീടിന് പുറത്തിറക്കി നിർത്തിയിരുന്നു. പ്രദേശവാസികളാണ് ഈ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.

ചൈൽഡ് ലൈൻ പ്രവർത്തകരും പാറശ്ശാല പോലീസും സ്ഥലത്തെത്തുകയും കുട്ടികളെ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലേക്കു മാറ്റുകയും ചെയ്തു. കൗൺസിലിങ്ങിലാണ് അച്ഛന്റെ ക്രൂരതയെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..