Caption
പാറശ്ശാല : കാരാളിയിലെ അപകടവളവിൽ അമിതവേഗതയിലെത്തിയ ടിപ്പർലോറി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ കാരാളി തോട്ടിലേക്കു മറിഞ്ഞു. ഓട്ടോഡ്രൈവർ ഷിജു (37) ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ കാരാളി അപകടവളവിനു സമീപത്താണ് അപകടമുണ്ടായത്.
കളിയിക്കാവിള ഭാഗത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ടിപ്പർലോറി കാരാളി വളവിൽവെച്ച് എതിർദിശയിൽ സഞ്ചരിച്ച് ഓട്ടോറിക്ഷയുടെ വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ സമീപത്തെ തോട്ടിലേക്കു മറിഞ്ഞു. ഓട്ടോ മറിയുന്നതിന് മുൻപ് ഡ്രൈവർ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ഓട്ടോഡ്രൈവർ ഷിജുവിന് നിസ്സാര പരിക്കേറ്റു.
അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച കാരാളി വളവിൽ ടിപ്പർലോറികൾ അപകടകരമായാണ് കടന്നുപോകുന്നത്. തമിഴ്‌നാട്ടിൽനിന്ന് പാറ ഉത്‌പന്നങ്ങളുമായി എത്തുന്ന ലോറികൾ പലപ്പോഴും അമിതവേഗതയിൽ റോഡിന് എതിർഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..