പാറശ്ശാല : മുര്യങ്കര ഇലങ്കം ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം 25 മുതൽ മാർച്ച് 6 വരെ നടത്തും.
ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 8.30ന് ക്ഷീരധാര, 8.45ന് നാഗരൂട്ട്, 10ന് നവകലശാഭിഷേകം, 10.30ന് കളഭാഭിഷേകം, 12.30ന് അന്നദാനം, വൈകീട്ട് 7 ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
25-ന് രാവിലെ 8 മണിക്കും 8.40 നുമിടയിൽ കൊടിയേറ്റ്, രാത്രി 8 മണിക്ക് നൃത്തനൃത്ത്യങ്ങൾ, 26-ന് രാവിലെ 7 മണിക്ക് ഭക്തിഗാനാമൃതം, 8 മണിക്ക് പൊങ്കാല. 27-ന് രാത്രി 8.30 മുതൽ മിമിക്‌സ്, 28-ന് രാത്രി 8.30ന് ബാലെ, മാർച്ച് 1-ന് രാത്രി 8.30ന് നൃത്ത നൃത്ത്യങ്ങൾ.
മാർച്ച് 2-ന് രാത്രി 8 ന് കഥാപ്രസംഗം, 3-ന് രാത്രി 8.30ന് ഗാനമേള, 4-ന് വൈകീട്ട് 3 ന് പകൽപ്പൂരം, തുടർന്ന് എഴുന്നള്ളത്ത്, മാർച്ച് 5-ന് രാത്രി 9 ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..