ധനുവച്ചപുരം കോളേജ് കാമ്പസിൽ പോലീസ് കയറി വിദ്യാർഥികളെ പിടിച്ചതായി പരാതി


1 min read
Read later
Print
Share

പാറശ്ശാല : ധനുവച്ചപുരം കോളേജിനുള്ളിൽ അനുമതിയില്ലാതെ പോലീസ് അതിക്രമിച്ചുകടന്ന് വിദ്യാർഥികളെ പിടികൂടിയതായി പരാതി. കോളേജിനുള്ളിൽക്കടന്ന് പോലീസ് പിടികൂടിയ വിദ്യാർഥികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരടക്കം സ്റ്റേഷനിലെത്തി.

വെള്ളിയാഴ്ച രാവിലെ കോളേജിനു പുറത്തുവെച്ച് ഐ.ടി.ഐ.യിലെ വിദ്യാർഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ശരത്തുമായുണ്ടായ സംഘർഷത്തെത്തുടർന്ന് ആ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനായാണ് പോലീസ് കോളേജ് കാമ്പസിനുള്ളിലേക്ക് കടന്നത്.

കോളേജ് പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ കോളേജിനുള്ളിൽ ജീപ്പ് അടക്കം കയറ്റിയാണ് പോലീസ് അഞ്ച് വിദ്യാർഥികളെ പിടികൂടിയതെന്ന് കോളേജ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച കോളേജിൽവെച്ച് നടന്ന അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങിനായി എത്തിയ വിദ്യാർഥികളെയും പോലീസ് കാമ്പസിനുള്ളിൽനിന്ന് പിടികൂടിയതായി അധ്യാപകരും കോളേജ് അധികൃതരും ആരോപിച്ചു.

പോലീസ് പിടികൂടിയ വിദ്യാർഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ അധ്യാപകർ പോലീസ് സ്റ്റേഷനിൽനിന്ന് രാത്രി ഏഴര മണിയോടെ മടങ്ങി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..