• ജയകുമാറിന്റെ വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത നിലയിൽ
പാറശ്ശാല : അക്രമിസംഘം രാത്രിയിൽ വീടാക്രമിച്ച് ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ഞായറാഴ്ച വെളുപ്പിന് മൂന്നു മണിയോടെ ധനുവച്ചപുരത്തിനു സമീപം നെടിയാംകോട് പ്രതിഭാ നിവാസിൽ ജയകുമാറിന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ജയകുമാറിന്റെ അയൽവാസികളായ മുരുകൻ(40), രാജൻ(38), രാജേഷ്(34) എന്നിവരെ പാറശ്ശാല പോലീസ് സംഭവസ്ഥലത്തുനിന്നു പിടികൂടി. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികളായ സഹോദരങ്ങൾ രണ്ടു മാസം മുമ്പ് ജയകുമാറിന്റെ വീടിനു സമീപത്തായി വസ്തു വാങ്ങി പുതിയ വീട് നിർമിച്ചിരുന്നു. രണ്ടു ദിവസം മുന്പ് പ്രതികളുടെ വീടിന്റെ ചില്ല് രാത്രിയിൽ ആരോ കല്ലെറിഞ്ഞു തകർത്തു. ഇവരുടെ വീട്ടിലേക്കു കല്ലെറിഞ്ഞത് ജയകുമാറാണെന്ന സംശയത്തിലാണ് ഞായറാഴ്ച വെളുപ്പിന് മൂന്നു മണിയോടുകൂടി ജയകുമാറിന്റെ വീട് ആക്രമിച്ചത്. സംഭവസമയത്ത് ജയകുമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് ജയകുമാർ തങ്ങളുടെ വീട് ആക്രമിച്ചതായി പരാതിപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..