പാറശ്ശാല : പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടങ്കരയിൽ കനാൽ നികത്തി നടപ്പാത നിർമിച്ച സംഭവത്തിൽ ജലസേചനവകുപ്പ് നടപടികളിലേക്ക് നീങ്ങുന്നു. പാറശ്ശാല സെക്‌ഷനു കീഴിൽ ഒരു മാസത്തിനുള്ളിൽ രണ്ട് കനാലുകൾ നികത്തിയ സാഹചര്യത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലാണ് നിയമനടപടികൾ ആരംഭിച്ചിട്ടുള്ളത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ കൈയേറിയതെന്നതിനാൽ തൊഴിലുറപ്പ് ജില്ലാ ഓഫീസർക്കും ഇതുസംബന്ധിച്ച് കത്ത് ജലസേചന വകുപ്പ് ചൊവ്വാഴ്ച നൽകി. ശനിയാഴ്ച മുതൽ നിരവധിതവണ പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും ഫയൽ പഠിച്ചില്ലായെന്നതരത്തിലുള്ള മറുപടിയാണ് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് ലഭിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്ത് കുമാർ പഞ്ചായത്ത് കമ്മിറ്റിയിൽ ബുധനാഴ്ച വിഷയം അവതരിപ്പിക്കുകയും പഞ്ചായത്ത് അംഗത്തോട് ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാർ ഇടതുകര കനാൽ സംരക്ഷണസമതി വിജിലൻസിന് പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..