പാറശ്ശാല : പൊഴിക്കര കേന്ദ്രീകരിച്ചുള്ള റിസോർട്ടുകൾക്ക് ലൈസൻസ് അനുവദിച്ചതിലും നികുതി പിരിക്കുന്നതിലും വലിയ വീഴ്ചകൾ വരുത്തിയ കുളത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വിജിലൻസ് പിടിമുറുക്കുന്നു. ചെറുതും വലുതുമായി മുപ്പതിലധികം റിസോർട്ടുകളും ഹോംസ്റ്റേകളും പൊഴിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവ സംബന്ധിച്ച് അടിസ്ഥാനവിവരങ്ങൾപോലും പഞ്ചായത്തിലില്ലെന്ന് വിജിലൻസ് സംഘം കണ്ടെത്തി. ഓരോ റിസോർട്ടുകളിലും എ.സി. സംവിധാനമുള്ള എത്ര മുറികളുണ്ടെന്ന കണക്കുപോലും പഞ്ചായത്തിലില്ല
റിസോർട്ടുകൾ പലതും കാലങ്ങളായി നികുതി അടയ്ക്കാറില്ലെന്നും ഇതിൽ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിലെ പരിശോധനകൾക്കു പുറമേ വിജിലൻസ് ചില റിസോർട്ടുകളിലെത്തി ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ലൈസൻസുള്ള 14 റിസോർട്ടുകളും ഹോംസ്റ്റേകളുമാണുള്ളത്. എന്നാൽ, വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ മുപ്പതോളം ഹോം സ്റ്റേകളും റിസോർട്ടുകളുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നികുതിക്കുടിശ്ശിക വരുത്തിയവർക്കെതിരേ നടപടിയില്ലാത്തത് രാഷ്ട്രീയ ഇടപെടൽ കാരണമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..