തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ചത്ത ആടുകൾ
പാറശ്ശാല : ഇടിച്ചക്കപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ എട്ട് ആടുകളെയും പതിനെട്ട് കോഴികളെയും കൊന്നു. ഇടിച്ചക്കപ്ലാമൂട് പള്ളിക്ക് എതിർവശത്ത് എസ്.എസ്.മൻസിലിൽ ഷാജഹാന്റെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൾ അക്രമിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആട് വളർത്തുന്ന സ്ഥലത്തിന് ചുറ്റുമതിലുണ്ടെങ്കിലും ഇതു മറികടന്നെത്തിയ അഞ്ചോളം വരുന്ന തെരുവുനായ്ക്കൾ തുറന്ന സ്ഥലത്ത് കെട്ടിയിരുന്ന ആടുകളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ആടുകളെ കെട്ടിയിരുന്നതിനു സമീപത്തായി വലകൾകൊണ്ട് മറച്ച കൂടിനുള്ളിൽ വളർത്തിയിരുന്ന പതിനെട്ട് കോഴികളെയും തെരുവുനായ്ക്കൾ ആക്രമിച്ചു.
ഇടിച്ചക്കപ്ലാമൂട് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നതായി പരാതി ഉയർന്നിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
തമിഴ്‌നാട്ടിൽനിന്ന് പിടികൂടുന്ന തെരുവുനായ്ക്കളെ ടിപ്പർ ലോറികളിലെത്തിച്ച് പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് തെരുവുനായശല്യം വർധിക്കുന്നതിന് കാരണമാകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..