പാറശ്ശാല : അമിതവേഗതയിലെത്തിയ തമിഴ്‌നാട് ബസ് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തുമണിയോടുകൂടി പരശുവയ്ക്കലിനും ഇടിച്ചക്കപ്ലാമൂടിനും ഇടയിൽ വച്ചാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലേക്ക് എതിർദിശയിൽനിന്നു വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. അപകടത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ ആർ.മോഹനൻ, പാറശ്ശാല കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരി ജയസൂര്യ(34), കുഴിത്തുറ സ്വദേശിനി ഷീബ(58), പാറശ്ശാല എസ്.ബി.ഐ.യിലെ ജീവനക്കാരൻ ഷാജികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..