പാറശ്ശാല : കുളത്തൂർ പഞ്ചായത്ത് മേഖലയിൽ ഇടവേളയ്ക്കു ശേഷം വീണ്ടും കുന്നിടിച്ച് നിരപ്പാക്കുന്നു. ജിയോളജി വകുപ്പ് നൽകിയ പാസിന്റെ മറവിലാണ് കുന്നിടിക്കൽ. വിരാലി കണ്ണമ്മൽകോണത്തിനു സമീപം നെല്ലിക്കാട്ടിലാണ് മൂന്നര ഏക്കറോളം വരുന്ന കുന്നിടിച്ചു നിരപ്പാക്കുന്നത്.
ഇവിടെനിന്ന് ജിയോളജി വകുപ്പ് അനുവദിച്ചതിന്റെ അഞ്ച് ഇരട്ടിയിലധികം ലോഡ് മണ്ണ് ദിവസേന പുറത്തേക്കു കടത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ മുതലാണ് നെല്ലിക്കാട്ടിൽനിന്ന് കുന്നിടിച്ച് മണ്ണ് പുറത്തേക്കു കടത്താൻ തുടങ്ങിയത്. ഇതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഒരു വർഷത്തിനിടെ കുളത്തൂർ, കാരോട് ഗ്രാമപ്പഞ്ചായത്ത് മേഖലകളിലായി ആറ് കുന്നുകളാണ് മണ്ണ് മാഫിയ ഇടിച്ചുനിരത്തിയത്. രണ്ടു മാസം മുന്നേ ഉച്ചക്കടയ്ക്കു സമീപത്തും കുന്നിടിച്ചു നിരത്തിയിരുന്നു.
വീട് നിർമിക്കുന്നതിനായി ഭൂമി നിരപ്പാക്കുന്നതിനായാണ് സംഘങ്ങൾ ജിയോളജി വകുപ്പിനെ സമീപിക്കുന്നത്. തുടർന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണ്ണ് നീക്കുന്നതിനായുള്ള പാസ് സംഘടിപ്പിക്കും. പാസ് ലഭിച്ചുകഴിഞ്ഞാൽ മണ്ണ് കടത്തുന്നതാണ് രീതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..