പാറശ്ശാല : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത ആനുകൂല്യം നിഷേധിക്കരുതെന്നും ജോയിന്റ് കൗൺസിൽ പാറശ്ശാല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി.സജീബ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജികുമാർ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി, ജില്ലാ സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന വനിതാ കമ്മിറ്റിയംഗം വി.എൻ.രശ്മി, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ബി.ചാന്ദിനി, സൗത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ഷാജികുമാർ, പ്രദീപ് തിരുവല്ലം തുടങ്ങിയവർ സംസാരിച്ചു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികൾ: എസ്.എസ്.സജികുമാർ(പ്രസി.), വിജയദാസ്, ഹരിപ്രിയ(വൈസ് പ്രസി.), ക്രിസ്റ്റോർ ദീപക്(സെക്ര.), അനൂപ്, ഷംന(ജോ. സെക്ര.), പ്രവീൺകുമാർ(ഖജാ.), സിന്ധു(വനിതാ കമ്മിറ്റി പ്രസി.), ഷംന(സെക്ര.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..