• ചെങ്കവിളയിൽ പ്രദേശവാസികളെ ദുരിതത്തിലാക്കി പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്‌സിങ് കേന്ദ്രം
പാറശ്ശാല : റോഡ് നിർമാണക്കമ്പനിയുടെ കോൺക്രീറ്റ് മിക്‌സിങ് കേന്ദ്രം പ്രദേശത്ത് പൊടി പടർത്തുന്നതായി പരാതി. കേന്ദ്രത്തിൽനിന്നുള്ള രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ കനാലിലേക്ക് ഒഴുക്കുന്നതായും ആക്ഷേപമുണ്ട്.
കേന്ദ്രം പ്രവർത്തിക്കുന്ന സമയത്ത് പ്രദേശത്തെ വീടുകൾക്കുള്ളിൽപ്പോലും നാട്ടുകാർക്കു കഴിയാൻ സാധിക്കുന്നില്ല.
വീടുകളുടെ വാതിലുകൾ തുറന്നാൽ വീടിനുള്ളിലാകെ പൊടിനിറയുമെന്ന സ്ഥിതിയാണ്.
കേന്ദ്രം പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ ഷീറ്റുകൾകൊണ്ടു മറച്ചിരുന്നു.
കേടായ ഷീറ്റുകൾ മാറ്റിസ്ഥാപിക്കാത്തതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണം. ഇതുസംബന്ധിച്ച് കമ്പനി അധികൃതരോടു വിശദീകരണം തേടിയിട്ടുണ്ടെന്ന് കാരോട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻനായർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..