• അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ്
പാറശ്ശാല : ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിലിടിച്ച് അപകടം. പിക്കപ്പ് വാനിൽനിന്ന് സിെമന്റ് ഇന്റർലോക്ക് കട്ടകൾ തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ട് സ്‌കൂൾ വിദ്യാർഥിനികൾക്കു പരിക്കേറ്റു. അയിര സർക്കാർ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനികളായ പരശുവയ്ക്കൽ സ്വദേശിനി ബിനിഷ(16), കൊറ്റാമം സ്വദേശിനി രമ്യ(16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ അയിര കുളത്തിനു സമീപത്തായിരുന്നു അപകടം.
പാറശ്ശാലയിൽനിന്ന് അയിരവഴി വ്‌ളാത്താങ്കരയിേലക്കു പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് ചെങ്കവിളയിൽനിന്ന് അയിരയിലേക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് എതിർദിശയിൽ വന്ന സ്‌കൂൾ വാഹനത്തിൽ ഇടിക്കാതെ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ പിക്കപ്പ് വാനിൽനിന്ന് ഇന്റർലോക്ക് കട്ടകൾ തെറിക്കുകയായിരുന്നു.
കാരോട് പഞ്ചായത്തംഗം കാന്തള്ളൂർ സജിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. സ്‌കൂൾവിട്ട സമയമായിരുന്നതിനാൽ നിരവധി വിദ്യാർഥികൾ പോകുമ്പോഴായിരുന്നു അപകടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..