• പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിജുവിനെ പോലീസ് പിടികൂടുന്നു
പാറശ്ശാല : മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടിപ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു മാറ്റി. പാറശ്ശാല പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിൽനിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തത്.
കൊറ്റാമത്ത് ചന്തയ്ക്കു സമീപത്തുനിന്ന് ലിജിത്ത്, ഉദിയൻകുളങ്ങരയിൽനിന്ന് ചെങ്കൽ റെജി, അനു എന്നിവരെയും പാറശ്ശാല പെട്രോൾ പമ്പിനു സമീപത്തുനിന്ന് റോയിയെയും പോലീസ് കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ പാറശ്ശാല മേഖലയിൽ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്. സംശയാസ്പദമായി റോഡരികിൽ കണ്ട കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായാൽ തടയുന്നതിനായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വിവിധയിടങ്ങളിൽ സംഘടിച്ചെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..