പാറശ്ശാല : അവധികഴിഞ്ഞു മടങ്ങിയെത്തി ജോലിയിൽ പ്രവേശിച്ചതിനുപിന്നാലെ ലഡാക്കിൽ ഹൃദയാഘാതംമൂലം സൈനികൻ മരണപ്പെട്ടു. പരശുവയ്ക്കൽ മണിഭവനിൽ പരേതനായ വിക്രമൻനായരുടെയും രാധാകുമാരി അമ്മയുടെയും മകൻ ജയേഷ് വി.ആർ.(47) ആണ് വ്യാഴാഴ്ച മരിച്ചത്. കേന്ദ്രസേനാവിഭാഗമായ ജനറൽ റിസർവ് എൻജിനിയർ ഫോഴ്‌സിൽ (ഗ്രെഫ്) ഡ്രൈവറായിരുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജയേഷ് ലഡാക്കിലേക്ക് മടങ്ങിപ്പോയത്. ലഡാക്കിൽ മടങ്ങിയെത്തി ജോലിയിൽ പ്രവേശിച്ചതിനുപിന്നാലെ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടുകൂടി ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജയേഷിന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച് രാത്രി 9 മണിയോടുകൂടി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സിമി. മക്കൾ: ജ്യോതിർമയി ജെ.എസ്., മയൂരി ജെ.എസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..