എം.എൽ.എ.ഫണ്ടുപയോഗിച്ചു വാങ്ങുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു
പാറശ്ശാല : എം.എൽ.എ.ഫണ്ടിൽനിന്ന് പൊതുവിദ്യാലയങ്ങളുടെ ലൈബ്രറികളിലേക്കു പുസ്തകങ്ങൾ വാങ്ങിനൽകി സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ധനുവച്ചപുരം ഐ.ടി.ഐ.യിൽ നടന്ന, പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.
പാറശ്ശാല നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസപദ്ധതിയായ ‘സൂര്യകാന്തി’യുടെ ഭാഗമായി ആരംഭിച്ച ‘അക്ഷരമധുരം’ പദ്ധതിയുടെ ഭാഗമായാണിത്. എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന 79 പൊതുവിദ്യാലയങ്ങൾക്കാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ലഭ്യമാക്കിയത്.
സർവശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ മുഖ്യാതിഥിയായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ, ജില്ലാപ്പഞ്ചായത്തംഗം വി.എസ്.ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ താണുപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.പത്മകുമാർ, കൃഷ്ണകുമാർ, എം.എസ്.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..