വി.മധുസൂദനൻനായർക്കും ആലങ്കോട് ലീലാകൃഷ്ണനും ‘മാധവമുദ്ര’ പുരസ്കാരം സമ്മാനിച്ചു


• മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവ ആറാട്ടുവേദിയിൽ പ്രൊഫ. വി.മധുസൂദനൻനായർക്കും ആലങ്കോട് ലീലാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ മാധവമുദ്ര പുരസ്കാരം സമ്മാനിക്കുന്നു

മലയിൻകീഴ് : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏക പുരസ്കാരമായ ‘മാധവമുദ്ര’ പുരസ്കാരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് ചേർന്ന മാധവസാഹിത്യസന്ധ്യയിൽ സമ്മാനിച്ചു. കഴിഞ്ഞ വർഷം മുടങ്ങിയ പുരസ്കാരവിതരണത്തിന്റെ ഭാഗമായി ഈ വർഷം രണ്ടുപേർക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കവികളായ പ്രൊഫ. വി.മധുസൂദനൻനായരും ആലങ്കോട് ലീലാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയ പുരസ്കാരം പിന്നീട് ദേവസ്വം ബോർഡ് ഏറ്റെടുക്കുകയായിരുന്നു. 25000-രൂപയും ശില്പവും അടങ്ങിയതാണ് പുരസ്കാരം. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.വി.രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി.

കവി പ്രഭാവർമ്മ മാധവകവി അനുസ്മരണപ്രഭാഷണം നടത്തി. ഭഗവത്ഗീത നാട്ടുഭാഷയിൽ പരിഭാഷപ്പെടുത്തിയ ആദ്യകവിയെന്നനിലയിൽ മാധവകവിയുടെ പേരിലുള്ള ‘മാധവമുദ്ര’ പുരസ്കാരം ദേശീയ പുരസ്കാരമാക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് അംഗങ്ങളായ എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ഐ.ബി.സതീഷ് എം.എൽ.എ., ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ഡോ. പി.കെ.രാജശേഖരൻ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ്, ബോർഡ് സെക്രട്ടറി എസ്.ഗായത്രിദേവി, ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, എം.മണികണ്ഠൻ, എസ്.അരുൺ, ആർ.എസ്.രാകേഷ്, അനിൽകുമാർ, ബി.മധുസൂദൻനായർ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..