പാതകൈയേറ്റവും അനധികൃത പാർക്കിങ്ങും : വീർപ്പുമുട്ടി ഉച്ചക്കട കവല; വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി


1 min read
Read later
Print
Share

ഉച്ചക്കട കവലയിൽ പി.ഡബ്ല്യു.ഡി. സ്ലാബ് കൈയേറി വ്യാപാരസ്ഥാപനം ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു

പാറശ്ശാല : നടപ്പാത കൈയേറ്റവും അനധികൃത പാർക്കിങ്ങും ഗതാഗതത്തടസ്സവുംമൂലം ഉച്ചക്കട ജങ്ഷൻ വീർപ്പുമുട്ടുന്പോൾ, കവലവികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർ‌മിക്കാനെന്ന പേരിൽ പൊളിച്ചുമാറ്റിയതോടെ കനത്ത വെയിലിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

ഉച്ചക്കട കവലയിലാണ് പൊഴിയൂർ ഉച്ചക്കട റോഡും പൂവാർ കളിയിക്കാവിള റോഡും കൂട്ടിമുട്ടുന്നത്. പ്രധാന വ്യാപാരകേന്ദ്രമായ ഉച്ചക്കട കവലയിൽ കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ്. റോഡിനോടു ചേർന്നുള്ള ഓടകൾക്ക് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു വ്യാപാരികൾ കൈയേറി.

ചിലയിടങ്ങളിൽ നടപ്പാത തടസ്സപ്പെടുത്തിയാണ് വ്യാപാരികൾ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

ചില കെട്ടിട ഉടമകളും ഓടകൾക്കു മുകളിൽ ടൈൽസ് പാകി കൈയടക്കിയതോടെ മഴവെള്ളം ഓടയിലേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടു. ചെറിയ മഴപെയ്താൽപ്പോലും കവലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. വീതി കുറഞ്ഞ റോഡിലെ കൈയേറ്റങ്ങൾക്കു പുറമേ അനധികൃത പാർക്കിങ്ങും കൂടിയാകുമ്പോൾ തിരക്കുള്ള സമയങ്ങളിൽ ഉച്ചക്കടയിൽ വലിയ ഗതത്തേ്തടസ്സമാണുണ്ടാകുന്നത്.

ഇവിടെ സമാന്തര വാഹനങ്ങളുടെ പാർക്കിങ്ങും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..