പാറശ്ശാല : അമിതഭാരവുമായി ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ടയർ ഊരിത്തെറിച്ചു. ശനിയാഴ്ച ചെങ്കൽ വട്ടവിള ബസ് സ്‌റ്റോപ്പിനു മുന്നിലായിരുന്നു അപകടം. പാറയുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ പിൻവശത്തെ ടയറാണ് അപകടകരമായ രീതിയിൽ ഊരിത്തെറിച്ചത്.
അപകടം നടക്കുന്നതിനു തൊട്ടുമുൻപെത്തിയ ബസിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന യാത്രക്കാർ പോയിരുന്നു. ബസ് സ്റ്റോപ്പിൽനിന്ന് ബസ് മാറി നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽനിന്ന് അമിതഭാരവുമായെത്തുന്ന ടിപ്പർ ലോറികൾ അമരവിള ചെക്‌പോസ്റ്റിലെ പരിശോധന ഒഴിവാക്കുന്നതിനായി ചെറിയ റോഡ് വഴി പിരായുംമൂട് പാലം വഴിയാണ് പോകുന്നത്. ടിപ്പർ ലോറികൾ നിരന്തരം അപകടങ്ങളുണ്ടാക്കിയിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ കഴിയുന്ന ചെങ്കൽ റോഡ് വഴി വലിയ ടിപ്പറുകൾ കടന്നുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റൂറൽ എസ്.പി.ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..